വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട - Wayanad
രണ്ടര ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ എന്ന മരുന്നാണ് വൈത്തിരി പൊലീസ് കണ്ടെടുത്തത്

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട
വയനാട്: വയനാട്ടിലെ വൈത്തിരിയിൽ വൻ മയക്കുമരുന്ന് വേട്ട. വൈത്തിരിക്കടുത്ത് വട്ടപ്പാറയിലെ ഒരു വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ടര ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ എന്ന മരുന്നാണ് വൈത്തിരി പൊലീസ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് പേർ വയനാട് സ്വദേശികളും, മൂന്ന് പേർ മലപ്പുറം സ്വദേശികളുമാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്.ഐ യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.