കേരളം

kerala

ETV Bharat / state

പൊതു സ്ഥലത്ത് മാസ്‌‌ക് ധരിച്ചില്ലെങ്കില്‍ ഇനി 5000 രൂപ പിഴ - mask is compulsory at wayanad

2011ലെ കേരള പൊലീസ് നിയമത്തില്‍ 2020ല്‍ നിലവില്‍ വന്ന ചട്ടം 118(ഇ) പ്രകാരം ഇനി മുതല്‍ 5000 രൂപ പിഴ ഈടാക്കും

വയനാട്ടില്‍ മാസ്‌ക് നിർബന്ധം  മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി 5000 രൂപ പിഴ  കേരള പൊലീസ് നിയമം  mask is compulsory at wayanad  kerala police
മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി 5000 രൂപ പിഴ

By

Published : Apr 29, 2020, 4:41 PM IST

വയനാട്: മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ വൻ പിഴ. മാസ്‌കുകൾ ധരിക്കാത്തവർക്ക് 5000 രൂപ പിഴ ചുമത്തും. വയനാട് ജില്ലയില്‍ ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചു. 2011ലെ കേരള പൊലീസ് നിയമത്തില്‍ 2020ല്‍ നിലവില്‍ വന്ന ചട്ടം 118(ഇ) പ്രകാരം ഇനി മുതല്‍ 5000 രൂപ പിഴ ഈടാക്കും. പിഴയടച്ചില്ലെങ്കില്‍ കേസ് കോടതയിലേക്ക് പോകും. കോടതിയിൽ എത്തിയാൽ മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

ഇതേ നിയമത്തിലെ ചട്ടം 120 പ്രകാരം ഓഫീസ് അധികാരിയോ കടയുടമയോ സാനിറ്റൈസർ, സോപ്പ്, കൈ കഴുകാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയിട്ടില്ലങ്കിലും കേസെടുക്കും. 1000 രൂപ പിഴയടച്ച് കേസിൽ നിന്ന് ഒഴിവാകാം. പിഴയടയ്ക്കാൻ തയ്യാറാകാതെ ഈ കേസ് കോടതിയിലേക്ക് പോയാൽ ഒരു വർഷം തടവും 5000 രൂപ പിഴയുമായിരിക്കും ശിക്ഷ.

ABOUT THE AUTHOR

...view details