കേരളം

kerala

ETV Bharat / state

മാവോവാദികൾക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍ നയം രൂപീകരിച്ചിട്ടുണ്ട്: ഡിജിപി - Behra news

മാവോവാദികൾക്ക് കീഴടങ്ങാനുള്ള നയം ഉണ്ടാക്കിയിട്ടും ആരും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ

ബെഹ്റ വാർത്ത  മാവോവാദി വാർത്ത  Maoists news  ഡിജിപി വാർത്ത  Behra news  DGP News
ബെഹ്റ

By

Published : Jan 18, 2020, 9:49 PM IST

കല്‍പ്പറ്റ: കേരള സർക്കാർ മാവോവാദികൾക്ക് കീഴടങ്ങാനുള്ള നയം ഉണ്ടാക്കിയിട്ടുണ്ടെന്നും കീഴടങ്ങുന്നവരുടെ കുടുംബത്തിന് എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. പൊലീസിന്‍റെ പരാതി പരിഹാര അദാലത്തിന്‍റെ ഭാഗമായി കല്‍പ്പറ്റയില്‍ എത്തിയതായിരുന്നു അദ്ദേഹം.

കേരള സർക്കാർ മാവോവാദികൾക്ക് കീഴടങ്ങാനുള്ള നയം ഉണ്ടാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ.

നയം രൂപീകരിച്ചിട്ടും ഇതുവരെ ഒരു മാവോവാദി പോലും സംസ്ഥാനത്ത് കീഴങ്ങിയിട്ടില്ല. പിന്നാക്കാവസ്ഥയിലുള്ള ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിക്കുന്നതിലൂടെ വയനാട്ടിൽ മാവോവാദി സാന്നിധ്യം കുറയ്ക്കാനാണ് ശ്രമമെന്നും ബെഹ്റ പറഞ്ഞു. 70 പരാതികളാണ് ഡിജിപിക്ക് മുന്നില്‍ എത്തിയത്.

ABOUT THE AUTHOR

...view details