കേരളം

kerala

ETV Bharat / state

സർക്കാരിനെതിരെ ലഘുലേഖയുമായി മാവോയിസ്റ്റുകൾ; പൊലീസ് അന്വേഷണം തുടങ്ങി - സർക്കാരിനെതിരെ ലഘുലേഖ

സർക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള വിമർശനങ്ങളാണ് വയനാട് ആദിവാസി കോളനിയിൽ കയറിയ സംഘം വിതരണം ചെയ്ത ലഘുലേഖയിലുള്ളത്

Maoists leaflets  Maoists  wayanad Adivasi colony  Maoists distributed leaflets in Adivasi colony in wayanad  ലഘുലേഖ  മാവോയിസ്റ്റ്  തൊണ്ടർനാട്  വയനാട് വാർത്ത  സർക്കാരിനെതിരെ ലഘുലേഖ  പെരിഞ്ചേർമല ആദിവാസി കോളനി
Maoists distributed leaflets in Adivasi colony in wayanad

By

Published : Aug 3, 2021, 3:07 PM IST

Updated : Aug 3, 2021, 4:21 PM IST

വയനാട്: തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘം രാത്രി 8 മണിയോടെയാണ് എത്തിയതെന്ന് കോളനിവാസികൾ പറയുന്നു. കോളനിയിലെ രണ്ട് വീടുകളിൽ കയറിയ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തുവെന്നും പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ പതിച്ച ശേഷം കാട്ടിലേക്ക് മടങ്ങിയെന്നും കോളനി നിവാസികൾ പറഞ്ഞു.

സർക്കാരിനെതിരെ ലഘുലേഖയുമായി മാവോയിസ്റ്റുകൾ
സർക്കാരിനെതിരെ ലഘുലേഖയുമായി മാവോയിസ്റ്റുകൾ
സർക്കാരിനെതിരെ ലഘുലേഖയുമായി മാവോയിസ്റ്റുകൾ

Also Read: മലിനജല പ്ലാന്‍റ് വാൾവ് തുറന്ന സംഭവം; യൂത്ത് ലീഗ് നേതാവിന്‍റെ ഒത്താശയോടെയെന്ന് ആരോപണം

ജൂലൈ 28, ഓഗസ്റ്റ് 3 എന്നീ ദിവസങ്ങളിലെ രക്തസാക്ഷി വാരാചരണത്തിന്‍റെയും സർക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്‍റെയും പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ. പൊലീസിലെ തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Last Updated : Aug 3, 2021, 4:21 PM IST

ABOUT THE AUTHOR

...view details