വെള്ളമുണ്ടയില്‍ വീണ്ടും മവോയിസ്റ്റ് സാന്നിധ്യം - maoist presence
ഞായറാഴ്‌ച പുലര്‍ച്ചെ കിണറ്റിങ്ങലില്‍ തട്ടുകടയോട് ചേര്‍ന്നുള്ള വീട്ടിലാണ് സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം എത്തിയത്
വെള്ളമുണ്ടയില്‍ വീണ്ടും മവോയിസ്റ്റ് സാന്നിധ്യം
വയനാട്: വെള്ളമുണ്ടയില്‍ സായുധരായ അജ്ഞാത സംഘമെത്തിയതായി പരാതി. ഞായറാഴ്‌ച പുലര്‍ച്ചെ കിണറ്റിങ്ങലില്‍ തട്ടുകടയോട് ചേര്‍ന്നുള്ള വീട്ടിലാണ് സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ഭക്ഷണവും അരിയും ആവശ്യപ്പെട്ട് എത്തിയത്. വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ സംഘം ഓടിപ്പോയതായും വീട്ടമ്മ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വെള്ളമുണ്ടക്ക് സമീപം നിരവില്‍പുഴയില്‍ മാവോയിസ്റ്റ് സംഘമെത്തി ഭക്ഷണം വാങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു.