കേരളം

kerala

ETV Bharat / state

അയോധ്യ കേസിലെ വിധി; ഹിന്ദുത്വ ഫാസിസ്റ്റ് തിരക്കഥയെന്ന് മാവോയിസ്റ്റ് വാർത്താക്കുറിപ്പ് - wayanad

അയോധ്യ തര്‍ക്കഭൂമിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റ് തിരക്കഥയാണെന്നും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും പ്രസ്‌ ക്ലബിലേക്കയച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

അയോധ്യ വിധി ഹിന്ദുത്വ ഫാസിസ്റ്റ് തിരക്കഥയെന്ന് മാവോയിസ്റ്റ് വാർത്താക്കുറിപ്പ്

By

Published : Nov 16, 2019, 1:26 PM IST

വയനാട്: അയോധ്യ തര്‍ക്കഭൂമിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റ് തിരക്കഥയാണെന്ന് മാവോയിസ്റ്റ് വാർത്താക്കുറിപ്പ്. മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ് അജിത വയനാടിന്‍റെ പേരിലാണ് പ്രസ് ക്ലബിലേക്ക് വാര്‍ത്താകുറിപ്പ് അയച്ചിരിക്കുന്നത്. മോദി സർക്കാരിന്‍റെ അജണ്ടയനുസരിച്ച് തയ്യാറാക്കിയ തിരക്കഥയുടെ സാക്ഷാത്‌കാരമാണ് കോടതി വിധി. കോടതി വിധി അംഗീകരിക്കണമെന്ന് പറയുന്നവർ ശബരിമല വിധിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവരാണ്. വിധിക്കെതിരെയുള്ള പ്രതിഷേധം സൈനികമായി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ABOUT THE AUTHOR

...view details