കേരളം

kerala

ETV Bharat / state

കബനി ദളത്തിലെ അംഗമായ മാവോയിസ്റ്റ് പൊലീസിൽ കീഴടങ്ങി - Vijayawada police

ഇയാൾക്കെതിരെ വയനാട്ടിലും കണ്ണൂരിലും കേസുണ്ട്. കണ്ണൂരിൽ രണ്ടു കേസും വയനാട്ടിൽ ഒരു കേസുമാണ് നിലവിലുള്ളത്

വിജയവാഡ പൊലീസ്  കബനി ദളം  മാവോയിസ്റ്റ് കീഴടങ്ങി  Maoist  member of the Kabini Dal  Maoist surrendered  Vijayawada police  wayanadu
കബനി ദളത്തിലെ അംഗമായ മാവോയിസ്റ്റ് വിജയവാഡ പൊലീസിൽ കീഴടങ്ങി

By

Published : Dec 7, 2020, 3:00 PM IST

വയനാട്: കബനി ദളത്തിലെ അംഗമായ മാവോയിസ്റ്റ് പൊലീസിൽ കീഴടങ്ങി. ആന്ധ്ര സ്വദേശി ചൈതന്യ (23)യാണ് വിജയവാഡ പൊലീസിൽ കീഴടങ്ങിയത്. ഇയാൾക്കെതിരെ വയനാട്ടിലും കണ്ണൂരിലും കേസുണ്ട്. കണ്ണൂരിൽ രണ്ടു കേസും വയനാട്ടിൽ ഒരു കേസുമാണ് നിലവിലുള്ളത്. റിമാൻഡിൽ കഴിയുന്ന ഇയാളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സിഎഎ വിരുദ്ധ പോസ്റ്റർ പതിച്ച കുറ്റം ചുമത്തിയാണ് വയനാട്ടിൽ കേസുള്ളത്. രണ്ടാഴ്ച്ച മുൻപാണ് ഇയാൾ കീഴടങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു.

ABOUT THE AUTHOR

...view details