കേരളം

kerala

ETV Bharat / state

മാനന്തവാടിയില്‍ ആടിനെ കൊന്ന് കടുവ, പശുവിനെയും ആക്രമിച്ചു ; 5 കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല - Wayanad todays news

നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തിനൊടുവില്‍ വനംവകുപ്പ് അഞ്ച് കൂടുകൾ സ്ഥാപിച്ചതെങ്കിലും ഫലം കണ്ടില്ല

Tiger attack against domestic animals  മാനന്തവാടിയില്‍ കടുവയുടെ ആക്രമണം  വളര്‍ത്തുമൃഗങ്ങളെ കൊന്ന് കടുവ  Wayanad todays news
മാനന്തവാടിയില്‍ ആടിനെ കൊന്ന് കടുവ, പശുവിനും ആക്രമണം; 5 കൂടുകള്‍ സ്ഥാപിച്ചിട്ടും ഫലമില്ല

By

Published : Dec 13, 2021, 2:18 PM IST

വയനാട് :മാനന്തവാടിയില്‍ വീണ്ടും വളര്‍ത്തുമൃഗത്തെ കൊന്ന് കടുവ. പയ്യമ്പിള്ളി പുതുച്ചിറ ജോൺസൻ്റെ ആടിനെയാണ് കടുവ കൊന്നത്. തെനംകുഴി ജിൽസ് എന്നയാളുടെ പശുവിനെ ആക്രമിക്കുകയും ചെയ്‌തു.

ALSO READ:ഒമിക്രോൺ : ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ; നിർണായകം

ഞായറാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരുടെ പ്രക്ഷോഭത്തിനൊടുവില്‍ വനംവകുപ്പ് അഞ്ച് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല ഉൾപ്പെടുന്ന നാല് ഡിവിഷനുകളിലെ കുടുംബങ്ങള്‍ കടുവയുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details