വയനാട്:ലോക്‌ഡൗണിനെ തുടർന്ന് പൂനെയിൽ കുടുങ്ങിയ വയനാട് സ്വദേശിയായ രോഗിയേയും കുടുംബത്തെയും രാഹുൽ ഗാന്ധി എംപി ഇടപെട്ട് നാട്ടിൽ എത്തിച്ചു. മഹാരാഷട്ര പൂനെയിലെ മാൻഗേഖർ ആശുപത്രിയിൽ ചികിൽസ തേടി പോയ സുൽത്താൻ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനാണ് രാഹുൽ ഗാന്ധി തുണയായത്.
പൂനെയില്‍ കുടുങ്ങി വയനാട് സ്വദേശി; രക്ഷക്കെത്തിയത് സ്വന്തം എംപി രാഹുല്‍ ഗാന്ധി - വയനാട് വാര്‍ത്തകള്‍
പൂനെയിലെ ആശുപത്രിയിൽ ചികിൽസ തേടി പോയ സുൽത്താൻ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനാണ് രാഹുൽ ഗാന്ധി തുണയായത്
പൂനെയില്‍ കുടുങ്ങി വയനാട് സ്വദേശി; രക്ഷയ്‌ക്കെത്തിയത് സ്വന്തം എംപി രാഹുല്‍ ഗാന്ധി
രണ്ട് മാസം മുമ്പാണ് ക്യാൻസർ ചികിത്സയുടെ ഭാഗമായി മാത്യുവും ഭാര്യയും മകനും പൂനെയിൽ പോയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിരിച്ചു വരാൻ ബുദ്ധിമുട്ടിയ സമയത്താണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് രക്ഷയ്ക്കെത്തിയത്. അന്തർ സംസ്ഥാന പാസ് തയാറാക്കി നല്‍കിയും ആബുലൻസ് സൗകര്യം ഏർപ്പെടുത്തിയുമാണ് കുടുംബത്തെ നാട്ടിൽ എത്തിച്ചത്.