കേരളം

kerala

ETV Bharat / state

വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്‍റൈയിനില്‍ നിന്ന് ഒരാളെ കാണാതായി - വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്‍റൈയിനിലായിരുന്ന ഒരാള്‍ ചാടിപ്പോയി

തോൽപ്പെട്ടിയിലെ സ്വകാര്യ ലോഡ്‌ജിൽ നിരീക്ഷണത്തിലായിരുന്ന കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടനെയാണ് (42) കാണാതായത്

man absconded from govt quarantine center at wayanad  wayanad  wayanad latest news  covid 19  covid pandemic  വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്‍റൈയിനിലായിരുന്ന ഒരാള്‍ ചാടിപ്പോയി  വയനാട്
വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്‍റൈയിനിലായിരുന്ന ഒരാള്‍ ചാടിപ്പോയി

By

Published : Jun 6, 2020, 2:51 PM IST

വയനാട്: സർക്കാർ ക്വാറന്‍റൈയിന്‍ കേന്ദ്രത്തില്‍ നിന്നും ഒരാൾ ചാടിപ്പോയി. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈയിനിലായിരുന്ന കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടൻ (42) ആണ് മുങ്ങിയത്. കർണാടകയില്‍ നിന്നും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് എത്തിയ ഇയാളെ പഞ്ചായത്തധികൃതർ ഇടപെട്ട് തോൽപ്പെട്ടിയിലെ സ്വകാര്യ ലോഡ്‌ജിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഭക്ഷണം നൽകാനായി ചെന്നപ്പോഴാണ് ഇയാൾ ചാടിപ്പോയതായി അറിയുന്നത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം തിരുനെല്ലി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

ABOUT THE AUTHOR

...view details