വയനാട്: സംസ്ഥാന സർക്കാരിൽ നിന്ന് മാർഗനിർദേശം കിട്ടിയാലുടൻ കർണാടകത്തിൽ നിന്നുള്ള മലയാളികളായ കർഷകരെ കൊണ്ടുവരാൻ നടപടിയെടുക്കുമെന്ന് വയനാട് കലക്ടർ അദീല അബ്ദുല്ല. കർണാടകത്തിലെ കുടക്, മൈസൂർ, ചാമരാജ്നഗർ ,തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിൽനിന്നുമുള്ള കർഷകരെയുമാണ് കൊണ്ടുവരാൻ തീരുമാനമായത്. ഓൺലൈൻ മുഖേനയാണ് അപേക്ഷ നൽകേണ്ടത്.
കർണാടകത്തിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുമെന്ന് കലക്‌ടർ - വയനാട് വാർത്ത
കർണാടകത്തിലെ കുടക്, മൈസൂർ, ചാമരാജ്നഗർ ,തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിൽനിന്നുമുള്ള കർഷകരെയുമാണ് കൊണ്ടുവരാൻ തീരുമാനമായത്.
കർണാടകത്തിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുമെന്ന് കലക്ടർ
കൃഷിയിടങ്ങളിലെ താൽക്കാലിക ഷെഡ്ഡുകളിൽ ദുരിതമനുഭവിക്കുന്നതുകൊണ്ടാണ് ആദ്യം കർഷകരെ കൊണ്ടുവരാൻ തീരുമാനിച്ചതെന്നും കലക്ടർ പറഞ്ഞു. കർഷകരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ എംഎൽഎമാരുമായും ഉദ്യോഗസ്ഥരുമായും കലക്ടർ ചർച്ച നടത്തിയിരുന്നു.