അതിർത്തിയിൽ തടഞ്ഞ മലയാളികളെ കടത്തിവിട്ടു തുടങ്ങി - covid 19
ദേശീയ പാത 766 ൽ മദ്ദൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിലാണ് മലയാളികളടക്കമുള്ള നൂറുകണക്കിന് ആളുകള്‍ കുടുങ്ങിയിരുന്നത്.
അതിർത്തിയിൽ തടഞ്ഞ മലയാളികളെ കടത്തിവിട്ടു തുടങ്ങി
വയനാട്: കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ കേരളത്തിലേക്ക് കടത്തിവിട്ടു തുടങ്ങി. കർണാടകയിലേക്ക് തിരിച്ചു പോകാൻ അനുവദിക്കാത്തതിനെ തുടർന്ന് സുൽത്താൻ ബത്തേരി എം.എല്‍.എയും കലക്‌ടറും ഇടപെട്ടതോടെയാണ് ഇവരെ കടത്തിവിട്ട് തുടങ്ങിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് പോകുന്നവരാണിവർ. ദേശീയ പാത 766 ൽ മദ്ദൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിലാണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരാൻ ശ്രമിച്ച മലയാളികളടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ കുടുങ്ങിയിരുന്നത്.