കേരളം

kerala

ETV Bharat / state

അടപ്പ് കൂട്ടൽ സമരം സംഘടിപ്പിക്കാനൊരുങ്ങി മഹിളാ കോൺഗ്രസ് - wayanad

വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണ് പാചക വാതകത്തിന്‍റെ വില വർധനയെന്നാണ് മഹിളാ കോൺഗ്രസിന്‍റെ വിലയിരുത്തൽ.

വയനാട്  പാചക വാതക വില വർധന  അടപ്പ് കൂട്ടൽ സമരം  മഹിളാ കോൺഗ്രസ്  mahila congress  wayanad  strike
അടപ്പ് കൂട്ടൽ സമരം സംഘടിപ്പിക്കാനൊരുങ്ങി മഹിളാ കോൺഗ്രസ്

By

Published : Feb 13, 2020, 10:50 PM IST

വയനാട്: പാചക വാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അടപ്പ് കൂട്ടൽ സംഘടിപ്പിക്കും. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട്ടമ്മമാർ വിറക് ചുമന്ന് അടുപ്പ് കൂട്ടൽ സമരം നടത്തുക. ശനിയാഴ്ച കൽപറ്റ കലക്‌ടറേറ്റിന് മുന്നിലാണ് സമരം. വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണ് പാചക വാതകത്തിന്‍റെ വില വർധനയെന്നാണ് മഹിളാ കോൺഗ്രസിന്‍റെ വിലയിരുത്തൽ.

പുകരഹിത അടുക്കള എന്ന പ്രചരണം നടത്തുമ്പോഴും സാധാരണക്കാരെ ദ്രോഹിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള വിവിധ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് വീട്ടമ്മമാർ അടുപ്പ് കൂട്ടി സമരം നടത്തുന്നത്. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്‍റ് ചിന്നമ്മ ജോസിന്‍റെ അധ്യക്ഷതയിൽ മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി സമരം ഉദ്ഘാടനം ചെയ്യും.

ABOUT THE AUTHOR

...view details