വയനാട്: വൈത്തിരിയിൽ ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തിയ ഏഴു പേർ അറസ്റ്റിൽ. കേരള സർക്കാരിന്‍റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ 7 പേരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട്ടില്‍ ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍ - Lottery wayanad crime
ലോട്ടറി അടിച്ച സംഖ്യക്ക് ബാങ്ക് തരുന്നതിനേക്കാൾ കൂടുതൽ തുക നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ടിക്കറ്റ് കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു.
![വയനാട്ടില്‍ ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍ വയനാട്ടില്‍ ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി കബളിപ്പിക്കാൻ ശ്രമം Lottery wayanad crime latest wayanad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8689843-862-8689843-1599301821006.jpg)
വർഗീസ് ബോസ്(33 ) കുന്നംകുളം, ഗീവർ(48 ), എറണാകുളം, വിപിൻ ജോസ്(45 ), എറണാകുളം, സുരേഷ്(49 ), ഓമശ്ശേരി, കോഴിക്കോട്, വിഷ്ണു (23 ) പെരുമ്പാവൂർ, രാജിൻ (33) അങ്കമാലി, ടോജോ തോമസ്(22 )അങ്കമാലി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ലോട്ടറി അടിച്ച സംഖ്യക്ക് ബാങ്ക് തരുന്നതിനേക്കാൾ കൂടുതൽ തുക നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിക്കുകയും ടിക്കറ്റ് നല്‍കാനാവശ്യപ്പെടുകയും ചെയ്തു. സമ്മാനം ലഭിച്ച പൊഴുതന സ്വദേശിയിൽ നിന്നും കൂടുതൽ പണം നൽകാമെന്ന് പറഞ്ഞ് ടിക്കറ്റ് കൈക്കലാക്കി. തിരിച്ചു ചോദിച്ചതോടെയാണ് മർദനമുണ്ടായത്. ദേശീയപാതയിൽ കെഎസ്ഇബി ഓഫീസിനു സമീപം വെച്ചായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.