വയനാട്: ജില്ലയിലെ ലോഡ്‌ജുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവ അടച്ചിടാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടു. മറ്റ് ജില്ലകളിൽ ക്വാറൻ്റെയിനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവർ ഇത്തരം സ്ഥാപനങ്ങളിൽ മുറിയെടുത്ത് കഴിയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.
ലോഡ്‌ജുകൾ അടച്ചിടാൻ ജില്ലാ കലക്‌ടറുടെ ഉത്തരവ് - lodge
ലോഡ്‌ജുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവ അടച്ചിടും. സ്ഥാപനങ്ങളുടെ താക്കോൽ 24 ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ഏൽപ്പിക്കാനാണ് നിർദേശം.
ഇത്തരം സ്ഥാപങ്ങൾ അടിയന്തരഘട്ടത്തിൽ കൊവിഡ് കെയർ സെൻ്ററുകളായി ഉപയോഗപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. സ്ഥാപനങ്ങളുടെ താക്കോൽ 24 ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ഏൽപ്പിക്കാനാണ് നിർദേശം.
കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ദന്താശുപത്രികളും അടച്ചിടാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം നിരീക്ഷണത്തിൽ കഴിയവെ പുറത്തിറങ്ങി നടന്നതിന് കേസെടുത്ത രണ്ടു പേരുടെ പാസ്‌പോർട്ട് മാനന്തവാടി പൊലീസ് പിടിച്ചെടുത്തു.