വയനാട്:വയനാട്ടിൽ ക്വാറികൾക്കെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. വെങ്ങപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ആണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്. നാലു ക്വാറികളാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്. ക്വാറിയിൽ നടത്തുന്ന സ്ഫോടനങ്ങൾ സമീപത്തെ വീടുകൾക്ക് വിള്ളലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്‍റെ നിർദേശങ്ങൾക്കനുസരിച്ചല്ല ക്വാറി പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കാൻ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ക്വാറികൾക്കെതിരെ സമരത്തിനൊരുങ്ങി നാട്ടുകാര്‍
വെങ്ങപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ആണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്‍റെ നിർദേശങ്ങൾക്കനുസരിച്ചല്ല ക്വാറി പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കാൻ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു
ക്വാറികൾക്കെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു
ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് വരുംദിവസങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് മുൻപിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറി മിച്ചഭൂമിയിൽ ആണെന്നും പൂട്ടാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കലക്‌ടർക്ക് പരാതി നൽകിയിട്ടുണ്ട്.