വയനാട്: മുട്ടിൽ പഞ്ചായത്തിലെ കൊളവയലിൽ സ്വകാര്യ കമ്പനി കോഴി മാലിന്യം സംസ്കരിക്കുന്ന ഫാക്ടറി തുടങ്ങുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ഫാക്ടറി മലിനീകരണ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്കകൊളവയലിൽ പുഴയോട് ചേർന്നാണ് ഫാക്ടറിയുടെ നിർമ്മാണം പുരോഗമിക്കുന്നത്. കോഴി മാലിന്യം സംസ്കരിച്ച് മത്സ്യത്തീറ്റയും ജൈവവളവും നിർമ്മിക്കുന്നതാണ് ഫാക്ടറി. കാലവർഷത്തിൽ വെള്ളം കയറുന്നിടത്താണ് ഫാക്ടറി നിർമ്മിക്കുന്നത്. സമീപത്തെ ആദിവാസി കോളനിയിലുള്ളവർക്ക് ഫാക്ടറി വരുന്നത് ഭീഷണിയാകുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
കോഴി മാലിന്യ സംസ്കരണ ഫാക്ടറി ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
കോഴി മാലിന്യം സംസ്കരിച്ച് മത്സ്യത്തീറ്റയും ജൈവവളവും നിർമ്മിക്കുന്നതാണ് ഫാക്ടറി.
കോഴി മാലിന്യ സംസ്കരണ ഫാക്ടറി ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുക്കാർ
എന്നാൽ ഒരു വിധത്തിലുമുള്ള മലിനീകരണവും ഫാക്ടറി ഉണ്ടാക്കില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സമരം നടത്താനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
Last Updated : Nov 3, 2020, 8:04 AM IST