വയനാട്: ഓട്ടോറിക്ഷയിൽ കടത്തിയ 17 ലിറ്റർ മാഹി മദ്യം പിടികൂടി. വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും മാനന്തവാടി എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന 17 ലിറ്റർ മാഹി മദ്യം പിടികൂടിയത്. സംഭവത്തിൽ മാനന്തവാടി നല്ലൂർനാട് ദ്വാരക സ്വദേശി ചാക്കോയെ (47) അറസ്റ്റ് ചെയ്‌തു.
ഓട്ടോറിക്ഷയിൽ കടത്തിയ 17 ലിറ്റർ മാഹി മദ്യം പിടികൂടി - നല്ലൂർനാട് ദ്വാരക സ്വദേശി ചാക്കോ
സംഭവത്തിൽ മാനന്തവാടി നല്ലൂർനാട് ദ്വാരക സ്വദേശി ചാക്കോയെ (47) അറസ്റ്റ് ചെയ്‌തു. ഇലക്ഷനോട് അനുബന്ധിച്ച് മദ്യശാലകൾ അടച്ചിടുന്ന സാഹചര്യത്തിൽ വിൽപ്പന നടത്താനാണ് മദ്യം കടത്തിയത്
ഓട്ടോറിക്ഷയിൽ കടത്തിയ 17 ലിറ്റർ മാഹി മദ്യം പിടികൂടി
തെരഞ്ഞെടുപ്പ് കാരണം മദ്യശാലകൾ അടച്ചിടുന്ന സാഹചര്യത്തിൽ വിൽപ്പന നടത്താനാണ് മദ്യം കടത്തിയത്. മാഹിയിൽ നിന്നും ചാക്കിൽ നിറച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുവന്ന മദ്യം മാനന്തവാടി നാലാംമൈൽ ഭാഗത്ത് വിൽപന നടത്തുന്നതായി ഇൻ്റലിജൻസിന് വിവരം ലഭിക്കുകയായിരുന്നു. മദ്യം കടത്തിക്കൊണ്ടു വന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. പ്രതിയെ മാനന്തവാടി ജെഎഫ്‌എംസി കോടതിയിൽ ഹാജരാക്കും.