വയനാട്: വയനാട്ടിൽ പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടിയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം എന്ന ആവശ്യം ശക്തമാകുന്നു. വെള്ളം ഇല്ലാത്തതു കാരണം ഇവിടെ പുഞ്ച കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
ചേകാടിയിൽ ലിഫ്റ്റ് ഇറിഗേഷൻ കാര്യക്ഷമമാക്കണം; ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത് - ചേകാടി
എട്ടുമാസം മുമ്പ് കബനിയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങിയെങ്കിലും മഴക്കാലത്ത് മാത്രമേ വയലിലേക്ക് വെള്ളം എത്തിക്കാൻ കഴിയാറുള്ളൂ
ചേകാടി
കബനിയുടെ തീരത്താണ് ചേകാടി എങ്കിലും മഴക്കാലത്തെ നഞ്ചകൃഷി മാത്രമേ ഇവിടെ ചെയ്യാറുള്ളു. കൃഷിക്ക് വെള്ളം ഇല്ലാത്തതാണ് പ്രശ്നം. എട്ടുമാസം മുമ്പ് കബനിയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങിയെങ്കിലും മഴക്കാലത്ത് മാത്രമേ വയലിലേക്ക് വെള്ളം എത്തിക്കാൻ കഴിയാറുള്ളൂ. നദിയിൽ തടയണ കെട്ടി പുഞ്ച കൃഷിക്കും വെള്ളം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. 250 ഏക്കർ വയലാണ് ചേകാടിയിൽ ഉള്ളത്.