ലൈഫ് മിഷൻ പദ്ധതി; വയനാട്ടിൽ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി - life mission project wayanad
വയനാട് ജില്ലയിൽ 12,476 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് നിര്‍മിച്ച് നല്‍കിയത്
വയനാട്:സംസ്ഥാന സർക്കാരിന്‍റെ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ അനുസരിച്ചുള്ള വീടുകളുടെ നിർമാണം വയനാട്ടിൽ പൂർത്തിയായി. പദ്ധതിയുടെ ജില്ലാതല പൂർത്തീകരണ പ്രഖ്യാപനം കൽപ്പറ്റയിൽ മന്ത്രി പി.തിലോത്തമൻ നടത്തി. ലൈഫ് പദ്ധതി അനുസരിച്ച് രണ്ട് ഘട്ടങ്ങളിലായി 12,476 കുടുംബങ്ങൾക്കാണ് വയനാട് ജില്ലയിൽ വീട് നിർമിച്ചു നൽകിയത്. ജില്ലയിലെ നാല് ബ്ലോക്കുകളിലും മൂന്ന് നഗരസഭകളിലുമായാണ് വീട് നൽകിയത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂമിയും വീടും ഇല്ലാത്തവർക്കായി ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.