ചാമരാജനഗർ:കേരള- കര്‍ണാടക അതിര്‍ത്തി ഹൈവേയില്‍ പുള്ളിപ്പുലി മാനിനെ വേട്ടയാടുന്ന ദൃശ്യം വൈറലാകുന്നു. ഹൈവേയുടെ അരികിൽ വളരുന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിക്കുകയായിരുന്നു മാന്‍. ഇരയെ കണ്ട പുള്ളിപ്പുലി റോഡില്‍ കാത്തിരുന്നു.
വിശപ്പിനോളം വരില്ലല്ലോ മരണം; കേരള-കര്‍ണാടക ഹൈവേയില്‍ പുള്ളിപ്പുലി മാനിനെ വേട്ടയാടുന്ന വീഡിയോ വൈറല്‍ - പുള്ളിപ്പുലി മാനിനെ പിടിക്കുന്ന വീഡിയോ
ചാമരാജനഗറില്‍ കേരള-കര്‍ണാടക ഹൈവേയുടെ അരികിൽ വളരുന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിക്കുകയായിരുന്നു മാന്‍. ഇരയെ കണ്ട പുള്ളിപ്പുലി റോഡില്‍ കാത്തിരുന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

കേരള-കര്‍ണാടക ഹൈവേയില്‍ പുള്ളിപ്പുലി മാനിനെ വേട്ടയാടുന്ന വീഡിയോ വൈറല്‍
വിശപ്പിനോളം വരില്ലല്ലോ മരണം; കേരള-കര്‍ണാടക ഹൈവേയില്‍ പുള്ളിപ്പുലി മാനിനെ വേട്ടയാടുന്ന വീഡിയോ വൈറല്‍
Also Read: Coonoor Helicopter Crash : സൈനികരുടെ മൃതദേഹങ്ങളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
വാഹനങ്ങള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കിയിട്ട് പോലും പുള്ളിപ്പുലി റോഡില്‍ നിന്നും മാറിയില്ല. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ ഇരയെ മാത്രം ലക്ഷ്യം വച്ച് കുറേ നേരം പുലി അനങ്ങനാതെ നിന്നു. പിന്നെ തക്കം നോക്കി ഒറ്റച്ചാട്ടത്തിന് പുലി മാനിനെ പിടികൂടി പുറത്തെത്തിച്ചു. വഴിയാത്രക്കാരാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.