വയനാട് മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥി പി പി സുനീർ അഞ്ചാം ഘട്ട പ്രചരണം തുടങ്ങി. പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് സ്ഥാനാർഥിയുടെ ശ്രമം. വയനാട് മണ്ഡലത്തിൽ പി പി സുനീർ പ്രചരണം തുടങ്ങുമ്പോൾ എതിരാളികൾ ആരും രംഗത്ത് ഇറങ്ങിയിരുന്നില്ല. എന്നാൽ മത്സരരംഗത്തേക്ക് രാഹുൽ ഗാന്ധി എത്തിയതോടെ സ്ഥിതി മാറി. എൻഡിഎയും പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർഥിയാക്കി. പക്ഷെ ചിട്ടയായ പ്രവർത്തനം കൊണ്ട് പരമ്പരാഗത വോട്ടുകൾ ചോരാതിരിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്.
വയനാട്ടിൽ പ്രചാരണം ഊർജിതമാക്കി ഇടത് സ്ഥാനാർഥി പിപി സുനീർ - പ്രചാരണം ഊർജിതമാക്കി
ചിട്ടയായ പ്രവർത്തനം കൊണ്ട് പരമ്പരാഗത വോട്ടുകൾ ചോരാതിരിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്
വയനാട്ടിൽ പ്രചാരണം ഊർജിതമാക്കി ഇടത് സ്ഥാനാർഥി പിപി സുനീർ
അതേസമയം കോൺഗ്രസിനെതിരെയുള്ള വിമർശനത്തിന്‍റെ മൂർച്ച കൂട്ടി തെരഞ്ഞെടുപ്പിൽ മറ്റു സ്ഥാനാർഥികൾക്കില്ലാത്ത പ്രത്യേകത രാഹുൽ ഗാന്ധിക്കില്ലെന്ന് വോട്ടർമാരോട് പറയാനും എൽഡിഎഫ് സ്ഥാനാർഥി മറന്നില്ല. പ്രചരണത്തിന്‍റെ ഭാഗമായി പുല്പള്ളിയിൽ കർഷകരെ അണി നിരത്തി കൊണ്ടുള്ള പരിപാടി ഈ മാസം 12ന് ഇടതുമുന്നണി ആസൂത്രണം ചെയ്തിട്ടുണ്ട്.