വയനാട്: ജില്ലയിൽ കൽപ്പറ്റ നഗരസഭയിൽ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. നൗഷാദ്, കൺവീനർ വി. ഹാരിസ് എന്നിവർ ചേർന്നാണ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. നിലവിലെ 23 കോടിയുടെ ഹൈവേ വികസനം, മാർക്കറ്റ്, മാലിന്യ സംസ്‌കരണം തുടങ്ങിയവ പൂർത്തീകരിക്കുമെന്നും നഗരസഭയുടെ വികസനപ്ലാൻ ജനകീയ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് തയ്യാറാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
വയനാട്ടിൽ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി - ldf manifesto
നഗരസഭയുടെ വികസനപ്ലാൻ ജനകീയ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് തയ്യാറാക്കുമെന്ന് പ്രകടന പത്രികയിൽ എൽഡിഎഫ് പറയുന്നു.
വയനാട്ടിൽ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
നഗരസഭയിൽ ഓൺലൈൻ പരാതി പരിഹാര സെൽ രൂപീകരിക്കും. കെഎസ്‌എഫ്‌ഡിയുടെ സഹായത്തോടെ മൾട്ടിപ്ലക്സ് തിയേറ്റർ വെള്ളാരം കുന്നിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും പത്രികയിൽ പറയുന്നു.