വയനാട്: മാനന്തവാടി താലൂക്കിലെ കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌ന പരിഹാരം നിർദേശിച്ച് റിപ്പോർട്ട് നൽകി വയനാട് കലക്‌ടർ. ഭൂമി തിരികെ കൊടുക്കുകയോ കമ്പോളവില നൽകുകയോ വേണമെന്നാണ് വയനാട് കലക്‌ടറുടെ റിപ്പോർട്ട്. 1976ലാണ് വനഭൂമി ആണെന്നാരോപിച്ച് കാഞ്ഞിരത്തിനാൽ ജോർജിൻ്റെ ഭൂമി വനംവകുപ്പ് ഏറ്റെടുത്തത്. എന്നാൽ ഈ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂമി പ്രശ്നം പരിഹരിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ട റിപ്പോർട്ടിനുള്ള മറുപടിയായാണ് വനംവകുപ്പിൻ്റെ വിജ്ഞാപനം റദ്ദു ചെയ്യണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചത്. ഇല്ലാത്ത പക്ഷം ജോർജിൻ്റെ കുടുംബത്തിന് ഭൂമിയുടെ കമ്പോളവില നൽകണമെന്നും ആവശ്യപ്പെടുന്നു.
കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം; വയനാട് കലക്‌ടർ റിപ്പോർട്ട് നൽകി - manadawadi news
ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റിന് മുൻപിൽ ജോർജിൻ്റെ മകളുടെ കുടുംബം സമരത്തിലാണ്
കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നം; വയനാട് കലക്‌ടർ റിപ്പോർട്ട് നൽകി
ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കലക്ടറേറ്റിനു മുൻപിൽ ജോർജിൻ്റെ മകളുടെ കുടുംബം സമരത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ നിയമസഭാ പെററീഷൻസ് കമ്മിറ്റി വിവാദ സ്ഥലം സന്ദർശിച്ച് കാഞ്ഞിരത്തിനാൽ കുടുംബത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. വിലകൊടുത്തു വാങ്ങിയ 12 ഏക്കർ ഭൂമിയാണ് വനംവകുപ്പ് പിടിച്ചെടുത്തതെന്നാണ് ജോർജിൻ്റെ വാദം.
Last Updated : Jan 2, 2020, 12:00 AM IST