വയനാട്:ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനുള്ള വഴിയിലാണ് വയനാട്ടിലെ തവിഞ്ഞാലിനടുത്ത് ഒഴക്കോടി സ്വദേശി വിളയിച്ച വെണ്ടക്ക. 21 ഇഞ്ച് ആണ് ഈ വെണ്ടക്കയുടെ നീളം . നിലവിൽ റെക്കോഡ് ബുക്കിൽ ഇടം നേടിയ വെണ്ടക്കയ്ക്ക്17 ഇഞ്ച് നീളമേയുള്ളൂ. ഒഴക്കോടി തച്ചറോത്ത് ബാബുവിന്‍റെ കൃഷിയിടത്തിലാണ് ഈ ഭീമൻ വെണ്ടക്ക വിളഞ്ഞത്.
ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനൊരുങ്ങി ഭീമന്‍ വെണ്ടക്ക
വിസ്മയമായി 21 ഇഞ്ചുള്ള വെണ്ടക്ക
ആനക്കൊമ്പൻ ഇനത്തിൽ പെട്ടതാണ് വെണ്ട. പേരിനെ അന്വർഥമാക്കും വിധം തന്നെയാണ് കായ്ക്കുന്നതും. കോഫീ ബോർഡിൽ ഓഫീസറായിരുന്നു ബാബു. വിത്തെടുക്കാനായി പറിക്കാതെ നിർത്തിയപ്പോഴാണ് വെണ്ടക്ക ഇത്ര നീളം വെയ്ക്കുമെന്ന് മനസിലായത്. തുടർന്ന് കൃഷി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. ലിംക ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതരെ കൃഷി ഓഫീസർ ബന്ധപ്പെട്ടിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം വീട്ടാവശ്യത്തിനുള്ള പച്ചക്കറി എല്ലാം സ്വയം കൃഷി ചെയ്താണ് ബാബു ഉണ്ടാക്കുന്നത്. തികച്ചും ജൈവരീതിയിൽ ആണ് കൃഷി.
TAGGED:
latest wayanad