വയനാട്:സുല്‍ത്താന്‍ ബത്തേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി എക്‌സൈസിന്‍റെ പിടിയില്‍. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് മൈസൂര്‍ കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ റഹീന പി (27) യുടെ കൈയ്യിൽ നിന്നും 5.55 ഗ്രാം എം.ഡി.എം.എ എക്‌സൈസ് പിടിച്ചെടുത്തു.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി എക്സൈസിൻ്റെ പിടിയില്‍ - വയനാട്ടിൽ എംഡിഎംഎ പിടികൂടി
സുല്‍ത്താന്‍ ബത്തേരിയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയെ എക്‌സൈസ് പിടികൂടി.
Etv Bharatമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവതി എക്സൈസിൻ്റെ പിടിയില്‍
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്.അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്‍റീവ് ഓഫിസര്‍ അജീഷ്.ടി.ബി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശശികുമാര്‍. പി.എന്‍, മാനുവല്‍ ജിംസന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശ്രീജ മോള്‍ പി.എന്‍, ബാലചന്ദ്രന്‍ കെ.കെ എന്നിവരും ഉണ്ടായിരുന്നു.