കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത്‌ കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി - latest covid 19

തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കാളികൊല്ലി കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങ് പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. നാല് പേർക്ക്‌ കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത്‌ കുരങ്ങുപനി മരണം മൂന്നായി latest wayanad latest covid 19 lock down
സംസ്ഥാനത്ത്‌ കുരങ്ങുപനി മരണം മൂന്നായി

By

Published : Apr 30, 2020, 6:04 PM IST

വയനാട്: സംസ്ഥാനത്ത്‌ കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കാളികൊല്ലി കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങ് പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് ഇദ്ദേഹം മരിച്ചത്. ജില്ലയിൽ ചികിത്സയിൽ കഴിയുന്ന നാല് പേർക്ക്‌ കൂടി കുരങ്ങു പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇക്കൊല്ലം കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം 28 ആയി.

ABOUT THE AUTHOR

...view details