വിദ്യാര്‍ഥി പാമ്പുകടിയേറ്റ സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു
കുട്ടിക്ക് ചികിത്സ നല്‍കാൻ ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്നാരോപിച്ചായിരുന്നു ഉപരോധം.
വയനാട്: കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഉപരോധിച്ചു. സർവജന സ്‌കൂളിലെ വിദ്യാർഥി പാമ്പ് കടിയേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഡോക്ടർമാരുടെ അനാസ്ഥയും കാലതാമസവുമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നാരോപിച്ചായിരുന്നു ഉപരോധം. ഉപരോധത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് പ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്‌തു. കുറ്റക്കാര്‍ക്കെതിരെ വകുപ്പ് നല നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അമൽ ജോയ്, സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, തുടങ്ങിയവർ പ്രതിേഷധത്തിന് നേതൃത്വം നൽകി.