വയനാട്: കൽപ്പറ്റ, സുൽത്താൻ ബത്തേരി മേഖലകളിൽ കെ.എസ്.ആര്‍.ടി.സി ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തി തുടങ്ങി. സാമൂഹ്യ അകലം പാലിച്ചാണ് യാത്രക്കാരെ അനുവദിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് ആറ് ബസുകളും, കൽപ്പറ്റ ഡിപ്പോയിൽ നിന്ന് മൂന്ന് ബസുകളുമാണ് സർവീസ് നടത്തുന്നത്.
വയനാട്ടില്‍ പൊതുഗതാഗതം ആരംഭിച്ചു - സർവീസ് ആരംഭിച്ചു
കെ.എസ്.ആര്‍.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് ആറ് ബസുകളും, കൽപ്പറ്റ ഡിപ്പോയിൽ നിന്ന് മൂന്ന് ബസുകളുമാണ് സർവീസ് നടത്തുന്നത്.
കണ്ടെയിൻമെന്‍റ് സോൺ ആയതിനാൽ മാനന്തവാടി മേഖലയിൽ പൊതുഗതാഗതം അനുവദിച്ചിട്ടില്ല. മാനന്തവാടി നഗരസഭയും, തിരുനെല്ലി, എടവക പഞ്ചായത്തുകളുമാണ് കണ്ടെയിൻമെന്‍റ് സോണിലുള്ളത്. അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മാങ്ങോട്ട് കോളനി, മീനങ്ങാടി പഞ്ചായത്തിലെ 7, 8, 9, 10, 11, 13, 14, 15, 16, 17, 18 വാർഡുകളും , തച്ചമ്പത്ത് കോളനിയും , തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡും, നെന്മേനി പഞ്ചായത്തിലെ ഏഴ് മുതൽ 14 വരെയുള്ള വാർഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാർഡുകളുമാണ് ജില്ലയിലെ കണ്ടെയിൻമെന്‍റ് സോണുകൾ. ജില്ലയിൽ 1936 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.
ഇതിൽ 726 പേർ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. ഇന്നലെ മാത്രം ആദിവാസി വിഭാഗത്തിൽപെട്ട 43 പേരെ നിരീക്ഷണത്തിലാക്കി. 487 പേർ റൂം ക്വാറന്റൈനിലും, 239 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലുമാണുള്ളത്.