വയനാട്: കോൺഗ്രസിൽ നിന്നും കഴിഞ്ഞ ദിവസം രാജി വച്ച കെ.കെ വിശ്വനാഥൻ കോൺഗ്രസിൽ തന്നെ തിരിച്ചെത്തി. നേതാക്കളായ കെ. മുരളീധരനും, കെ.സുധാകരനും കഴിഞ്ഞ ദിവസം വിശ്വനാഥനുമായി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും കോൺഗ്രസിലേക്ക് വരാൻ വിശ്വനാഥൻ തീരുമാനിച്ചത്.
കെ.കെ വിശ്വനാഥൻ കോൺഗ്രസിൽ തിരിച്ചെത്തി - കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരനും, കെ.സുധാകരനും കഴിഞ്ഞ ദിവസം വിശ്വനാഥനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
കെ.കെ വിശ്വനാഥൻ കോൺഗ്രസിൽ തിരിച്ചെത്തി
തന്‍റെ ചില തെറ്റിദ്ധാരണകൾക്ക് പരിഹാരമായതിനെ തുടർന്നാണ് കോൺഗ്രസിലേക്ക് തിരിച്ചു വന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും കെ.കെ വിശ്വനാഥൻ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്‍റ് , കെപിസിസി അംഗം, പൂതാടി പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വിശ്വനാഥൻ അന്തരിച്ച കോൺഗ്രസ് നേതാവ് കെ.കെ രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനാണ്.
Last Updated : Mar 5, 2021, 1:34 PM IST