വയനാട്: മഹാപ്രളയം കഴിഞ്ഞ് മാസം എട്ട് കഴിഞ്ഞു. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ അവകാശ വാദങ്ങളും ആരോപണങ്ങളും ചര്‍ച്ച ചെയ്ത ഒരു പൊതു തെരഞ്ഞെടുപ്പും കടന്നു പോയി. പക്ഷെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതിന്‍റെ നേര്‍ചിത്രമാണ് വയനാട്ടിലെ കല്‍പ്പറ്റയിലെ താല്‍ക്കാലിക ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്ന എട്ട് കുടുംബങ്ങള്‍. പ്രളയം തകര്‍ത്ത വീടുകളിലേക്ക് തിരികെ പോകാനാകാത്ത സാഹചര്യമാണ് ക്യാമ്പിലെ പരിമിതികള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടിക്കഴിയാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്.
പ്രളയം: വീട്ടിലേക്ക് മടങ്ങാനാകാത്തവര്‍ - Kerala floods 8 families still in camp kalpetta wayanad
കല്‍പ്പറ്റയിലെ താല്‍ക്കാലിക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്നത് എട്ട് കുടുംബങ്ങള്‍. അപകട ഭീഷണിയുള്ള സ്വന്തം വീടുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ല.
അപകട ഭീഷണിയുള്ള വീടുകള്‍
കൽപ്പറ്റക്കടുത്ത് ചേനമല, പെരുന്തട്ട, പള്ളിത്താഴം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവരെല്ലാം. രണ്ടും മൂന്നും കുടുംബങ്ങളാണ് ഒരു ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ളവരും കൂട്ടത്തിലുണ്ട്. വിദ്യാർഥികൾക്ക് സ്വസ്ഥമായി പഠിക്കാനുള്ള സാഹചര്യവും ചോർന്നൊലിക്കുന്ന ഈ കെട്ടിടങ്ങളിലില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന അലംഭാവം ഒഴിവാക്കണമെന്നും തങ്ങളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നുമാണ് ഈ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.