കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ചു മരിച്ച മാതാവിൻ്റെ സംസ്‌കാരത്തിന് ശേഷം കട തുറന്നു, പൊലീസ് എത്തി അടപ്പിച്ചു

കേണിച്ചിറ സൊസൈറ്റി കവലയിലെ ഹാപ്പി ടൈം മാർട്ട് സൂപ്പർമാർക്കറ്റാണ് പൊലീസ് അടപ്പിച്ചത്. ഉടമ ജലാവുദ്ദീനും ഭാര്യക്കും എതിരെ കേണിച്ചിറ പൊലീസ് കേസും രജിസ്റ്റർ ചെയ്‌തു. അമ്മയുടെ സംസ്കാരച്ചടങ്ങിൽ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജലാവുദ്ദീൻ പങ്കെടുക്കുന്ന വീഡിയോ നാട്ടിൽ പ്രചരിച്ചിരുന്നു.

kenichira police  mothers funerel breaking covid norms  covid norms  wayanad covid  കൊവിഡ് നിയന്ത്രണങ്ങൾ  കേണിച്ചിറ സൊസൈറ്റി കവല  ടാപ്പി ടൈം മാർട്ട് സൂപ്പർമാർക്കറ്റ്
കൊവിഡ് ബാധിച്ചു മരിച്ച മാതാവിൻ്റെ സംസ്‌കാരം നടത്തി; മകൻ്റെ കട അടപ്പിച്ച് പൊലീസ്

By

Published : May 14, 2021, 10:17 PM IST

വയനാട്: കൊവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്‌കാരം നടത്തിയ മകൻ്റെ കട പൊലീസ് അടപ്പിച്ചു. കേണിച്ചിറ സൊസൈറ്റി കവലയിലെ ഹാപ്പി ടൈം മാർട്ട് സൂപ്പർമാർക്കറ്റാണ് പൊലീസ് അടപ്പിച്ചത്. ഉടമ ജലാവുദ്ദീനും ഭാര്യക്കും എതിരെ കേണിച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

മെയ്‌ 10ന് ആണ് ജലാവുദ്ദീന്‍റെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചത്. സന്നദ്ധ പ്രവർത്തകരാണ് പി.പി.ഇ കിറ്റണിഞ്ഞ് സംസ്‌കാരം നടത്തിയത്. എന്നാൽ അമ്മയുടെ സംസ്കാരച്ചടങ്ങിൽ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജലാവുദ്ദീൻ പങ്കെടുക്കുന്ന വീഡിയോ നാട്ടിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹവും കുടുംബവും നിരീക്ഷണത്തിൽ പോകാതെ പിറ്റേ ദിവസം മുതൽ കട തുറന്നു. ഇതോടെ നാട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Also Read: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക്‌ പരിക്ക്‌

കേണിച്ചിറ സ്റ്റേഷൻ പൊലീസ് എസ്.ഐ ടി.കെ. ഉമ്മറിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണത്തിനെത്തിയപ്പോൾ ജലാവുദ്ദീനും ഭാര്യയും ആരോപണം നിഷേധിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പൊലീസിന് തെളിവ് ലഭിച്ചതോടെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് കട അടപ്പിച്ചത്. ഇരുവരെയും നിരീക്ഷണത്തിലാക്കി. മീനങ്ങാടി സ്റ്റേഷൻ പരിധിയിലെ താമസക്കാരായതിനാൽ മീനങ്ങാടി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തുടർ നടപടികൾ സ്വീകരിക്കും.

ABOUT THE AUTHOR

...view details