വയനാട്:രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍എസ്‌എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍. ബിജെപി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കേന്ദ്ര മന്ത്രി മുരളീധരന്‍റെ പ്രസ്താവന പദവിക്ക് ചേരാത്തതും ജനങ്ങളെ വിഢികളാക്കുന്നതുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് കെ.സി.വേണുഗോപാല്‍ - rajiv gandhi institute golwalkar controvery
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതില്‍ കേന്ദ്ര മന്ത്രി മുരളീധരന്‍റെ പ്രസ്താവന പദവിക്ക് ചേരാത്തതും ജനങ്ങളെ വിഢികളാക്കുന്നതുമാണെന്ന് വേണുഗോപാല്‍ പറഞ്ഞു

ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നെന്ന് വേണുഗോപാല്‍
അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍റെ അഭിപ്രായത്തെ വേണുഗോപാല്‍ തള്ളി. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും മുന്നണിക്ക് പുറത്ത് ആരുമായും ബന്ധമില്ലെന്നും അങ്ങനെ ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.