കേരളം

kerala

ETV Bharat / state

കോണ്‍ഗ്രസ് വിട്ട കെ.സി റോസക്കുട്ടി സി.പി.എമ്മില്‍ ചേരും - വയനാട്

സിപിഎം നേതാവ് പി.കെ ശ്രീമതി, റോസക്കുട്ടിയുടെ വീട്ടിലെത്തി അവരുമായി ചർച്ച നടത്തിയിരുന്നു

ഇടതുപക്ഷം  കെ.സി റോസക്കുട്ടി  KC Rosakutty  work with the Left  വയനാട്  പി.കെ ശ്രീമതി
ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കെ.സി റോസക്കുട്ടി

By

Published : Mar 22, 2021, 4:15 PM IST

വയനാട്‌:ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് വിട്ട കെ.സി റോസക്കുട്ടി. സിപിഎം നേതാവ് പി.കെ ശ്രീമതി, റോസക്കുട്ടിയുടെ വീട്ടിലെത്തി അവരുമായി ചർച്ച നടത്തിയിരുന്നു. എം.വി ശ്രേയാംസ് കുമാർ എംപിയും റോസക്കുട്ടിയുമായി ചർച്ച നടത്തി.

ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കെ.സി റോസക്കുട്ടി

ഗ്രൂപ്പ് പോരിൽ മനം മടുത്താണ് രാജിയെന്നും ഇനിയും തുടരാൻ കഴിയില്ലെന്നും, ഹൈക്കമാൻഡ് വരെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിതെന്നും റോസക്കുട്ടി ആരോപിച്ചിരുന്നു. സ്ത്രീകളെ കോണ്‍ഗ്രസ് തുടര്‍ച്ചയായി അവഗണിക്കുകയാണ്. മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. 1991ലാണ് റോസക്കുട്ടി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് നിയമസഭയിലെത്തിയത്.

ABOUT THE AUTHOR

...view details