വയനാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കാർഷിക പുരോഗമന സമിതി. 15 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചതായി സമിതി ചെയർമാൻ പി.എം. ജോയി അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ നടത്തിയ മുന്നേറ്റം നിയമസഭയിലും തുടരാൻ സാധിയ്ക്കുമെന്നാണ് മുന്നണിയുടെ വിശ്വാസം. കാർഷിക - മലയോര മേഖലകളിലെ പതിനഞ്ച് ഇടങ്ങളിൽ സ്ഥാനാർഥികളെ നിർത്താനാണ് ആലോചനയെന്ന് സമിതി ചെയർമാൻ പി.എം. ജോയി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കാർഷിക പുരോഗമന സമിതി - കർഷക പുരോഗമന സമിതി
കാർഷിക - മലയോര മേഖലയായ വയനാട്, ഇടുക്കി, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് സമിതി ചെയർമാൻ പി.എം. ജോയി.
![നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കാർഷിക പുരോഗമന സമിതി Karshaka Purogamana Samithi says it will contest in the Assembly elections നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കർഷക പുരോഗമന സമിതി വയനാട് വയനാട് വാർത്തകൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇടുക്കി കാസർകോട് കോഴിക്കോട് മലപ്പുറം കർഷക പുരോഗമന സമിതി Karshaka Purogamana Samithi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10357211-thumbnail-3x2-karshaka.jpg)
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിലെ പതിനഞ്ച് ഇടങ്ങളിലാണ് കാർഷിക പുരോഗമന മുന്നണിയുടെ സ്ഥാനാർഥികൾ മത്സരിച്ചത്. ചിലയിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ മുന്നണി ഭൂരിഭാഗം ഇടങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കുന്നതിലും നിർണായകമായി. ഈ സാഹചര്യത്തിലാണ് നിയസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ മത്സരിക്കാൻ സമിതി തീരുമാനമെടുത്തതെന്ന് പി.എം ജോയി പറഞ്ഞു.
കാർഷിക - മലയോര മേഖലയായ വയനാട്, ഇടുക്കി, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സ്ഥാനാർഥികളുണ്ടാകുക. ഇരു മുന്നണികൾക്കും ബദലായി കർഷകരുടെ പിന്തുണയോടെയാണ് സ്ഥാനാർഥികൾ മത്സരിക്കുകയെന്ന് സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യപടിയായി ജില്ലാതല കൺവെൻഷനുകൾ ആരംഭിച്ചു കഴിഞ്ഞതായി സമിതി അംഗങ്ങൾ പറഞ്ഞു. ഈ മാസം അവസാനം ചേരുന്ന സംസ്ഥാന സമിതിയിൽ അവസാന തീരുമാനമുണ്ടാകുമെന്നും സമിതി അംഗങ്ങൾ അറിയിച്ചു.