കേരളം

kerala

ETV Bharat / state

തിരുനെല്ലി ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി ഒഴിവാക്കി - thirunelli news

കൊവിഡ് 19 പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റേതാണ് തീരുമാനം. തിരുനെല്ലി പഞ്ചായത്ത് കണ്ടെയ്ൻമെന്‍റ് സോണാക്കിയ സാഹചര്യത്തിൽ ദിവസവും നടത്താറുള്ള ബലികർമവും ക്ഷേത്രദർശനവും നിർത്തിവച്ചിട്ടുണ്ട്.

തിരുനെല്ലി വാര്‍ത്ത  വാവുബലി വാര്‍ത്ത  thirunelli news  vavubeli news
തിരുനെല്ലി

By

Published : Jul 13, 2020, 6:18 PM IST

സുല്‍ത്താന്‍ബത്തേരി: മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ തിരുനെല്ലിയില്‍ ഇത്തവണ കര്‍ക്കടക വാവുബലി നടത്താനുള്ള സൗകര്യം ഉണ്ടാകില്ല. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡിന്‍റെ നിർദേശമനുസരിച്ചാണ് വാവുബലി ഒഴിവാക്കിയത്. കര്‍ക്കടക വാവുബലിക്കായി പതിനായിരങ്ങളെത്തുന്ന ക്ഷേത്രമാണ് തിരുനെല്ലി. കഴിഞ്ഞ വര്‍ഷം 50,000 പേരാണ് ക്ഷേത്രത്തില്‍ ബലി കര്‍മങ്ങള്‍ നടത്താൻ എത്തിയിരുന്നത്.

അതേസമയം തിരുനെല്ലി പഞ്ചായത്ത് കണ്ടെയൻമെന്‍റ് സോണാക്കിയ സാഹചര്യത്തിൽ ദിവസവും നടത്താറുള്ള ബലികർമവും ക്ഷേത്രദർശനവും നിർത്തിവച്ചിട്ടുണ്ട്. ഇത്തവണ പിതൃപൂജ തപാൽ വഴി ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ പേരും, മരിച്ച ദിവസത്തെ നക്ഷത്രവും നൽകി പൂജ നടത്താം. ലോക്‌ഡൗൺ ഇളവുകൾ വന്ന ശേഷം രാവിലെ ആറ് മുതൽ 12 വരെയാണ് ഭക്തർക്ക് പ്രവേശനം നൽകിയിരുന്നത്. സുൽത്താൻ ബത്തേരി പൊൻകുഴി ക്ഷേത്രത്തിലും ഇത്തവണ കർക്കടക വാവുബലി ചടങ്ങുകൾ ഉണ്ടായിരിക്കില്ല.

ABOUT THE AUTHOR

...view details