വയനാട്: പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് വരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
കൽപ്പറ്റയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് മരണം - kalpetta puzhamudi car accident
നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് താഴ്‌ചയിലേക്ക് പതിച്ചാണ് അപകടം

Etv Bharat
കാര്‍ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കാര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.