വയനാട്: ഇന്ത്യൻ ദേശീയതയിൽ വിശ്വാസമില്ലാത്ത കെ.ടി ജലീല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി വയനാട്ടിൽ നടക്കുന്ന തിരംഗ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ആസാദ് കശ്‌മീര്‍ പരാമര്‍ശം, കെ. ടി ജലീല്‍ പാകിസ്ഥാന്‍ ചാരനെന്ന് സുരേന്ദ്രന്‍ - kerala latest news
കശ്‌മീര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ 'ആസാദ് കശ്‌മീര്‍' എന്ന കെ.ടി ജലീലിന്‍റെ പരാമര്‍ശമാണ് വിവാദത്തിനിടയായത്. എന്നാല്‍ കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനപ്പെട്ടെന്നാണ് ജലീലിന്‍റെ വാദം.
വിവാദ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ കെ.ടി ജലീല്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഭരണഘടനയെ കെ.ടി ജലീലിന് ബഹുമാനമില്ല. അങ്ങനെയൊരാള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്‌നം തീരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ജലീലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ജലീലിനെതിരെ ബി.ജെ.പി പ്രതിഷേധം കടുപ്പിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
also read:ആസാദ് കശ്‌മീര്‍ പരാമര്‍ശം, വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെ.ടി ജലീല്‍