കേരളം

kerala

ETV Bharat / state

പെന്‍സില്‍ കാര്‍വിങ്ങില്‍ ഏഷ്യൻ റെക്കോഡ് സ്വന്തമാക്കി ജിത്തു ചെറിയാൻ

48 ഏഷ്യന്‍ രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ കൊത്തിയെടുത്താണ് ജിത്തു റെക്കോഡ് സ്വന്തമാക്കിയത്. ഇതോടൊപ്പം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡിലും ജിത്തു ഇടം നേടി.

Jeethu Cherian  ജിത്തു ചെറിയാൻ  pencil carving  പെന്‍സില്‍ കാര്‍വിങ്  ഏഷ്യൻ റെക്കോർഡ്  Asian record
പെന്‍സില്‍ കാര്‍വിങ്ങില്‍ ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കി ജിത്തു ചെറിയാൻ

By

Published : Sep 8, 2020, 7:01 PM IST

വയനാട്: മൈക്രോ ആര്‍ട്ടായ പെന്‍സില്‍ കാര്‍വിങ്ങില്‍ വയനാട് സ്വദേശിക്ക് ഏഷ്യന്‍ റെക്കോഡ്. ബത്തേരി അല്‍ഫോന്‍സ കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജിത്തു ചെറിയാനാണ് റെക്കോഡ് സ്വന്തമാക്കിയത്. 48 ഏഷ്യന്‍ രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ കൊത്തിയെടുത്താണ് ജിത്തു ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോ‍ഡ് സ്വന്തമാക്കിയത്. ഇതോടൊപ്പം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡിലും ജിത്തു ഇടം നേടിയിട്ടുണ്ട്. തന്‍റെ സുഹൃത്ത് ജന്മദിനത്തില്‍ നല്‍കിയ ഒരു മൈക്രോ ആര്‍ട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജിത്തു ഈ മേഖലയിലേക്ക് തിരിഞ്ഞത്. പെന്‍സില്‍ കാര്‍വിങ് കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ ഈ മിടുക്കന്‍ പതിനാലര മണിക്കൂര്‍ സമയമെടുത്താണ് ഈ സൃഷ്‌ടികൾ തയ്യാറാക്കിയത്.

പെന്‍സില്‍ കാര്‍വിങ്ങില്‍ ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കി ജിത്തു ചെറിയാൻ

വ്യത്യസ്‌തമായ മേഖല തെരഞ്ഞെടുത്ത് റെക്കോഡിന് നിഷ്‌കര്‍ഷിച്ച കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമയ ബന്ധിതമായി നിർമാണം പൂര്‍ത്തിയാക്കിയാണ് ജിത്തു അംഗീകാരം നേടിയത്. ചിത്രരചനക്ക് ഉപയോഗിക്കുന്ന 10 ബി പെന്‍സിലിലാണ് ജിത്തു തന്‍റെ സൃഷ്‌ടികൾ ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ പേരും ചിഹ്നങ്ങളുമൊക്കെ പെന്‍സില്‍ കാര്‍വിങ്ങില്‍ ചെയ്‌ത് കൊടുത്ത് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുകയാണ് ഈ മിടുക്കൻ. വിവാഹം, ജന്മദിനം, പ്രണയം തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും സമ്മാനം തയ്യാറാക്കാൻ നല്ല ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്നും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ വലിയ പ്രചോദനമായെന്നും ജിത്തു പറയുന്നു. തരിയോട് അറക്കപ്പറമ്പില്‍ ചെറിയാന്‍, ഡെസ്സി ദമ്പതികളുടെ മകനാണ് ജിത്തു ചെറിയാൻ.

ABOUT THE AUTHOR

...view details