വയനാട്:തലപ്പുഴ മക്കിമലയില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് വന്‍ അപകടം. ജീപ്പിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്ക്. മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്‌മയ, ജീപ്പ് ഡ്രൈവര്‍ പത്മരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
video: കൈവിട്ട വേഗം, വളവ് തിരിയുന്നതിനിടെ ജീപ്പ് മറിഞ്ഞ് വൻ അപകടം - വയനാട് ജീപ്പ് അപകടം
തലപ്പുഴ മക്കിമലയില്‍ അമിത വേഗത്തിലെത്തിയ ജീപ്പ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഇന്നലെ (ഒക്‌ടോബര്‍ 12) വൈകിട്ടാണ് സംഭവം. അമിത വേഗത്തിലെത്തിയ ജീപ്പ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പരിക്കേറ്റവരെ വയനാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.