വയനാട്: പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ജനതാ കർഫ്യൂ വയനാട്ടിൽ പൂർണ്ണം. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വയനാട്ടിൽ നിന്നുള്ള അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ രണ്ടു ദിവസം മുൻപു തന്നെ നിർത്തി വച്ചിരുന്നു. ജില്ലയിൽ പെട്രോൾ പമ്പുകൾ തുറക്കില്ലെന്ന് വെള്ളിയാഴ്‌ച തന്നെ ഉടമകൾ അറിയിച്ചിരുന്നു.
വയനാട്ടിൽ ജനതാ കർഫ്യൂ പൂർണം - covid
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നിർത്തിവെച്ചിരുന്നു.
![വയനാട്ടിൽ ജനതാ കർഫ്യൂ പൂർണം വയനാട് ജനതാ കർഫ്യൂ covid കൊവിഡ് കൊറോണ waynad corona covid janatha curfew](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6500248-53-6500248-1584854033212.jpg)
വയനാട്ടിൽ ജനതാ കർഫ്യൂ പൂർണം
വയനാട്ടിൽ ജനതാ കർഫ്യൂ പൂർണം
യാത്രക്കാർ കുറവായതിനാൽ സ്വകാര്യ ബസുകളും സർവ്വീസിൻ്റെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ട് വ്യാപാര സ്ഥാപനങ്ങളിലും ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ച നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്നതായിരുന്നു ഇത്. ജില്ലയിൽ ഇതുവരെ ആർക്കും കൊവിഡ് - 19 സ്ഥിരീകരിച്ചിട്ടില്ല.
Last Updated : Mar 22, 2020, 12:09 PM IST