കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയതായി ആരോപണം - Wayanad

സെല്‍ഫ് ക്വാറന്‍റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ സുപ്രധാന ചുമതല നല്‍കിയത് വിവാദമാകുന്നു. മകന്‍ ബംഗളൂരുവില്‍ നിന്ന് എത്തിയതിനാല്‍ സെല്‍ഫ് ക്വാറന്‍റൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ ആരോഗ്യ വകുപ്പിന് ഈ മാസം 24 ന് കത്ത് നല്‍കിയിരുന്നു.

വയനാട് ആരോഗ്യ വകുപ്പ് സെല്‍ഫ് ക്വാറന്‍റൈന്‍ ജില്ലാ ആശുപത്രി Wayanad health department
വയനാട്ടില്‍ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയതായി ആരോപണം

By

Published : Mar 27, 2020, 12:37 PM IST

വയനാട്:വയനാട്ടില്‍ ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയതായി ആരോപണം. സെല്‍ഫ് ക്വാറന്‍റൈന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ സുപ്രധാന ചുമതല നല്‍കിയതാണ് വിവാദമാകുന്നത്. മകന്‍ ബംഗളൂരുവില്‍ നിന്ന് എത്തിയതിനാല്‍ സെല്‍ഫ് ക്വാറന്‍റൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ ആരോഗ്യ വകുപ്പിന് ഈ മാസം 24 ന് കത്ത് നല്‍കിയിരുന്നു. എന്നാൽ ഡോക്ടറെ കൊവിഡ് 19 നോഡല്‍ ഓഫീസറായി നിയമിച്ചു. 26 ന് ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ ചുമതലയേൽക്കുകയും ചെയ്തു. ഇത് ആരോഗ്യവകുപ്പിന്‍റെ വീഴ്ചയെന്നാണ് ആരോപണം.

ABOUT THE AUTHOR

...view details