വയനാട് മഴയുടെ ശക്തി കുറയുന്നു
മഴ കുറയുന്നത് രക്ഷാപ്രവർത്തനത്തിന് ഗുണകരമാകുമെന്ന ആശ്വാസത്തിലാണ് അധികൃതർ.
വയനാട്: ജില്ലയിൽ മഴയുടെ ശക്തി കുറയുന്നു. ശരാശരി 62 മില്ലിമീറ്റർ മഴയാണ് ആണ് ഇപ്പോൾ കിട്ടുന്നത് മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ കിട്ടുന്നത്. 101 മില്ലിമീറ്റർ മഴയാണ് ഇവിടെ കിട്ടിയത്. വൈത്തിരി താലൂക്കിൽ 53ഉം സുൽത്താൻ ബത്തേരി താലൂക്കിൽ 32 ഉം മില്ലിമീറ്റർ മഴയാണ് കിട്ടിയത്. 203 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട് 36000 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത് ഉരുൾപൊട്ടലുണ്ടായ ഉണ്ടായ പുത്തുമലയിൽ ഇന്ന് വീണ്ടും രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി. മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് ഗുണകരമാകുമെന്ന ആശ്വാസത്തിലാണ് അധികൃതർ