കേരളം

kerala

ETV Bharat / state

വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 107 പേർക്ക് - കൊവിഡ്

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2356 ആയി. 1790 പേര്‍ രോഗമുക്തരായി. നിലവില്‍ 554 പേരാണ് ചികിത്സയിലുള്ളത്.

In Wayanad today, Covid confirmed 107 cases  വയനാട്ടിൽ കൊവിഡ്  കൊവിഡ്  വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 107 പേർക്ക്
കൊവിഡ്

By

Published : Sep 17, 2020, 8:17 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർക്കാണ് രോഗം സഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2356 ആയി. 1790 പേര്‍ രോഗമുക്തരായി. നിലവില്‍ 554 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍: നെന്മേനി പഞ്ചായത്ത് 21 പേര്‍, ബത്തേരി മുനിസിപ്പാലിറ്റി 18, പൂതാടി സ്വദേശികള്‍ 11, അമ്പലവയല്‍, മേപ്പാടി സ്വദേശികള്‍ 10 പേര്‍ വീതം, വെള്ളമുണ്ട സ്വദേശികള്‍ (5), കണിയാമ്പറ്റ, നൂല്‍പ്പുഴ സ്വദേശികള്‍ നാല് പേര്‍ വീതം, വെങ്ങപ്പള്ളി, എടവക സ്വദേശികള്‍ രണ്ട് പേര്‍ വീതം, മാനന്തവാടി, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തിരുനെല്ലി, വാഴവറ്റ സ്വദേശികൾ, ഉറവിടം വ്യക്തമല്ലാത്ത മേപ്പാടി, പടിഞ്ഞാറത്തറ, കല്‍പ്പറ്റ സ്വദേശി, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികൾ, ബത്തേരി സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍: സെപ്റ്റംബര്‍ ഒന്നിന് ജമ്മുകശ്മീരില്‍ നിന്ന് വന്ന പൂതാടി സ്വദേശി (24), ഓഗസ്റ്റ് 30ന് കര്‍ണാടകയില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശികള്‍ (35 ,53 ) സെപ്റ്റംബര്‍ 13ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (21), നെന്മേനി സ്വദേശി (22), സെപ്തംബര്‍ 10ന് ബീഹാറില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശികള്‍ (22, 27).

ABOUT THE AUTHOR

...view details