വയനാട്: ജില്ലയിലെ എടവക ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി. 9,10 വാർഡുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കണ്ടെയിൻമെൻ്റ് സോണായി തന്നെ തുടരും. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗികളുമായി സമ്പർക്കം ഉണ്ടായ വാർഡുകളെയാണ് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നത്.
വയനാട്ടിൽ 14 വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി - കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി
കൊവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായ വാർഡുകളെയാണ് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നത്
വയനാട്ടിൽ 14 വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി
12,14,16 വാർഡുകളെ കണ്ടെയിൻമെൻ്റ് സോണിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചവർ രണ്ടുദിവസം മുൻപ് രോഗമുക്തി നേടിയിരുന്നു. ഏടവക പഞ്ചായത്തിലെ കമ്മനയിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.