വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് രണ്ടിടങ്ങളിലായി 100 ലിറ്റർ വാഷും എട്ട് ലിറ്റർ ചാരായവും എക്സൈസ് പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍റലിജൻസിന്‍റെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി തോട്ടാമൂല കമ്പക്കോടി ഭാഗത്ത് നിന്ന് ചാരായം പിടികൂടി. സംഭവത്തിൽ കോഴിപ്പാടത്ത് വീട്ടിൽ കെ.കെ. സുരേഷിന്‍റെ പേരില്‍ കേസെടുത്തു.
വയനാട്ടിൽ രണ്ടിടങ്ങളിലായി 100 ലിറ്റർ വാഷും എട്ട് ലിറ്റർ ചാരായവും പിടികൂടി - thottamoola
സുൽത്താൻ ബത്തേരി തോട്ടാമൂല ഭാഗത്ത് നിന്നും കല്ലൂർ പണപ്പാടി കോളനിക്ക് സമീപത്ത് നിന്നുമാണ് ചാരായവും വാഷും പിടികൂടിയത്
100 ലിറ്റർ വാഷും എട്ട് ലിറ്റർ ചാരായവും പിടികൂടി
ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കല്ലൂർ പണപ്പാടി കോളനിക്ക് സമീപം നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് പിടികൂടിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.