കേരളം

kerala

ETV Bharat / state

വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

രാത്രി ഒമ്പത് മണിക്ക് മുമ്പേ ജലീൽ കൊല്ലപ്പെട്ടിരുന്നു. കോടതിയെ സമീപിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍.

വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടല്ലെന്ന് മനുഷ്യാവകാശപ്രവർത്തകർ

By

Published : Mar 16, 2019, 12:15 AM IST

വയനാട്ടിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശപ്രവർത്തകർ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അവർപറഞ്ഞു.

സി.പി. ജലീൽ കൊല്ലപ്പെട്ട സമയത്ത് റിസോർട്ടിൽ ലോക്കൽ പൊലീസാണ്‌ ഉണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. രാത്രി ഒമ്പത്മണിക്ക് മുമ്പേജലീൽ കൊല്ലപ്പെട്ടിരുന്നു. ഗേറ്റിനു സമീപം കിടന്നിരുന്ന മൃതദേഹം പുലർച്ചെ റിസോർട്ടിനുള്ളിലെ കുളത്തിനരികിൽ കൊണ്ടുപോയി ഇടുകയായിരുന്നു. പിന്നീട് സ്വയരക്ഷയ്ക്കായിതണ്ടർബോൾട്ട് വെടിവച്ചെതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

ഇത്തരം സംഭവങ്ങളിൽ പൊലീസിനെതിരെയും കേസെടുക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാൽ വയനാട്ടിൽ കൊല്ലപ്പെട്ട ജലീലിനെതിരെ മാത്രം രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വസ്തുതകൾ ശേഖരിക്കാൻ എത്തിയ തങ്ങളെ തടഞ്ഞവരെ പൊലീസുംസിപിഎമ്മും എത്തിച്ചതാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് മനുഷ്യാവകാശപ്രവർത്തകർ

ABOUT THE AUTHOR

...view details