വയനാട്: ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥിയെ ഹോസ്റ്റൽ വാർഡൻ മര്‍ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പൊലീസ് മേധാവിയോട് നാലാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ട്രൈബൽ ഡവലപ്മെന്‍റ് ഓഫീസറോടും വിദ്യാഭ്യാസ ഉപ ഡയറക്ടറോടും റിപ്പോർട്ട് സമർപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമ്പലവയൽ ആനപ്പാറ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയത്.
ആദിവാസി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു - human right commission
ചീങ്ങേരി മട്ടപ്പാറ സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ഥി കണക്ക് ചെയ്യുന്നത് തെറ്റിച്ചെന്നാരോപിച്ച് നിലം തുടക്കുന്ന മോപ്പു കൊണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ചെന്നാണ് പരാതി
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചീങ്ങേരി മട്ടപ്പാറ സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ഥി കണക്ക് ചെയ്യുന്നത് തെറ്റിച്ചെന്നാരോപിച്ച് നിലം തുടക്കുന്ന മോപ്പു കൊണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആനപ്പാറ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിന് സമീപം ആണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലിലാണ് വിദ്യാര്‍ഥി താമസിച്ച് പഠിച്ചിരുന്നത്. എന്നാല്‍ ഹോസ്റ്റല്‍ അധികൃതര്‍ ആരോപണങ്ങള്‍ തള്ളി. കുട്ടി പഠിക്കാത്തതിന് ശകാരിക്കുക മാത്രമാണ് ചെയ്‌തതെന്നും മര്‍ദനം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. വിദ്യാര്‍ഥിയെ ചികിത്സിച്ച ഡോക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുട്ടിക്ക് നടുവിന് നീര്‍ക്കെട്ടുള്ളതായി വ്യക്തമാക്കി. പൊലീസ് വിദ്യാര്‍ഥിയുടെ മാതാവിന്‍റെ മൊഴി രേഖപ്പെടുത്തി.