വയനാട്: വയനാട്ടിലെ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ചതോടെ ചെക്ക് പോസ്റ്റിൽ വൻ തിരക്ക്. ബെംഗളൂരുവിലെ ലോക്ക് ഡൗൺ കാരണമാണ് കൂടുതൽ ആളുകൾ എത്തുന്നത്.
മുത്തങ്ങ ചെക്ക് പോസ്റ്റിൽ കേരളത്തിലേക്ക് വരുന്നവരുടെ നീണ്ട നിര
മണിക്കൂറുകളാണ് ആളുകൾ ചെക്ക് പോസ്റ്റിൽ പരിേശോധനക്കായി കാത്തുകിടക്കുന്നത്. ബംഗളൂരുവിലെ ലോക്ക് ഡൗൺ കാരണമാണ് കൂടുതൽ ആളുകൾ എത്തുന്നത്
മണിക്കൂറുകളാണ് ആളുകൾ ചെക്ക് പോസ്റ്റിൽ പരിശോധനക്കായി കാത്തുകിടക്കുന്നത്. ഫെസിലിറ്റേഷൻ സെന്‍ററിലെ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾ കർണ്ണാടക അതിർത്തിയായ മൂലഹള്ളയിലും പിന്നീട് തകരപ്പാടിയിലും പിടിച്ചിടുന്നുണ്ട്. 20 മുതൽ 25 വാഹനങ്ങൾ വരെയേ ഫെസിലിറ്റേഷൻ സെന്‍റർ പരിസരത്ത് ഒരേ സമയം നിർത്തിയിടാൻ അനുവദിക്കൂ.
അന്തർസംസ്ഥാന യാത്രക്ക് പാസ് ഒഴിവാക്കായതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണെമെന്ന് നിർദ്ദേശമുെണ്ടെങ്കിലും അധികം പേരും രജിസ്റ്റർ ചെയ്യാതെയാണ് എത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ യാത്രാമധ്യേ ടൗണുകളിൽ ഇറങ്ങി ഇടപഴകുന്നതും ആശങ്ക പരത്തുന്നു. ഇത്തരത്തിൽ ഇറങ്ങി നടന്ന 10 പേർക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.