വയനാട്:പാമ്പ് കടിയേറ്റ് ഡി എം വിംസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ബിനാച്ചി സ്വദേശിയായ ഏഴ് വയസുകാരൻ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ. വിഷ ബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് ഇന്നലെ തന്നെ കുട്ടിക്ക് ആൻറിവെനം നൽകി തുടങ്ങിയിരുന്നു. ആൻറിവെനം നൽകുമ്പോൾ സാധാരണ കണ്ടുവരാറുള്ള ചില അസ്വസ്ഥതകള്‍ കാണിച്ചതിനാൽ ഇടവേളകൾ നൽകിയാണ് പ്രസ്തുത മരുന്ന് നൽകിയത്. രാവിലെ നടത്തിയ പരിശോധനകളിൽ (രക്ത പരിശോധനയടക്കം)മറ്റ് ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാത്തതിനാൽ കൂടുതൽ ആൻറിവെനം നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
പാമ്പുകടിയേറ്റ് ചികിത്സയിലുള്ള വിദ്യാർഥി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ - വയനാട്
യഥാസമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതും എല്ലാ സജ്ജീകരണങ്ങളാടും കൂടി ചികിൽസ നൽകാൻ കഴിഞ്ഞതും തുണയായെന്നും ആശുപത്രി അധികൃതർ
പാമ്പുകടിയേറ്റ് ചികിത്സയിലുള്ള വിദ്യാർഥി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ
യഥാസമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതും എല്ലാ സജ്ജീകരണങ്ങളാടും കൂടി ചികിൽസ നൽകാൻ കഴിഞ്ഞതും തുണയായെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. സുരക്ഷ കണക്കിലെടുത്ത് ഒരു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി നിരീക്ഷിച്ചതിന് ശേഷം നാളെ രാവിലേയോടെ കുട്ടിയെ വാർഡിലേക്ക് മാറ്റാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.